Sports
ബ്രിസ്റ്റോൾ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസാണെടുത്തത്.
27 റൺസെടുത്ത ചിനെല്ലെ ഹെൻറിയുടെയും 22 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും 21 റൺസ് നേടിയ ഡിയാൻഡ്ര ഡോട്ടിൻ എന്നിവരുടെ മികവിലാണ് വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
അയർലൻഡിന് വേണ്ടി എയ്മി മാഗ്വയറും കാരാ മുറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒർള പ്രെൻഡർഗാസ്റ്റും അർളീൻ കെല്ലിയും ജെയ്ൻ മഗ്വയറും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ലണ്ടൻ: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 38 റൺസിന് തോൽപ്പിച്ചു.
ഇംഗ്ലണ്ട് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാനെ സാധിച്ചുള്ളു. 51 റൺസെടുത്ത ചിനെലെ ഹെൻറിയും 21 റൺസെടുത്ത ജാഹ്സാരാ ക്ലാക്സ്റ്റണും 20 റൺസെടുത്ത ഷെമെയ്ൻ കാന്പെല്ലെയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഷാർലറ്റ് ഡീൻ രണ്ട് വിക്കറ്റെടുത്തു. ലോറൻ ബെൽ, ലിൻസി സ്മിത്ത്, സോഫി എക്ലെസ്റ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസ് എടുത്തത്. ഡാനി വ്യാറ്റ്-ഹോഡ്ജിന്റെ അർധ സെഞ്ചുറിയുടെയും ഹെതർ ക്നൈറ്റിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്.
ഡാനി വ്യാറ്റ് ഹോഡ്ജ് 65 റൺസും ഹെതർ ക്നൈറ്റ് 43 റൺസുമാണെടുത്തത്. അലിസ് കാപ്സി 28 റൺസും എടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി അഷ്മിനി മുനിസർ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസും ചിനെലെ ഹെൻറിയും കരിഷ്മ രാംഹരാക്കും ഓരോ വിക്കറ്റ് വീതമെടുത്തു.
വി്ജയത്തോടെ ഇംഗ്ലണ്ടിന് എട്ട് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് ഇംഗ്ലണ്ട്.
Kerala
കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 37 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 18.1 ഓവറിൽ 157 റൺസിൽ ഓൾഔട്ടായി. 43 റൺസെടുത്ത് റോവ്മാൻ പവലും 36 റൺസെടുത്ത് ഷിംറോൺ ഹെറ്റ്മയറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്കയും ദുഷ്മാന്ത ചമീരയും മൂന്ന് വിക്കറ്റ് വീതമെടുത്തു. ദുനിത് വെല്ലാലഗെ രണ്ട് വിക്കറ്റും മഹീഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. കമിൽ മിഷാരയുടെയും ദസുൺ ശനകയുടെയും അർധ സെഞ്ചുറികളുടെയും കുശാൽ മെൻഡിസിന്റെ മികച്ച ഇന്നിംഗ്സിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ശ്രീലങ്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
കമിൽ മിഷാര 61 റൺസും ഡസുൺ ശനക 58 റൺസും കുശാൽ മെൻഡിസ് 31 റൺസും എടുത്തു. കമിന്ദു മെൻഡിസ് 24 സ്കോർ ചെയ്തു.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ഷമാർ ജോസഫ് മൂന്ന് വിക്കറ്റെടുത്തു. മാത്യു ഫോർഡെ രണ്ട് വിക്കറ്റും ഷമാർ സ്പ്രിംഗർ ഒരു വിക്കറ്റും വീഴ്ത്തി.
Sports
സതാംപ്ടൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. 90 റൺസെടുത്ത വിക്കറ്റ് കീപ്പർ ഷെമെയ്ൻ കാന്പെല്ലെയുടെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് വിൻഡീസ് ലക്ഷ്യം മറികടന്നത്.
ന്യൂസിലൻഡിന് വേണ്ടി ജെസ് കെർ രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്.
40 റൺസെടുത്ത ബ്രൂക്ക് ഹാലിഡെയുടെയും 39 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഇസബെല്ല ഗെയ്സിന്റെയും 35 റൺസെടുത്ത മാഡി ഗ്രീനിന്റെയും 22 റൺസെടുത്ത സോഫി ഡിവൈനിന്റെയും മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ആലിയ അല്ലെയ്ൻ നാല് വിക്കറ്റെടുത്തു. ഡിയാൻഡ്ര ഡോട്ടിൻ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
സതാംപ്ടൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടി വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. സതാപ്ടണിലെ റോസ് ബോൾ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ന്യൂസിലൻഡ്: ജോർജിയ പ്ലിമ്മർ, ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പർ), അമേലിയ കെർ (ക്യാപ്റ്റൻ), സോഫി ഡിവൈൻ, ബ്രൂക്ക് ഹാലിഡെ, മാഡി ഗ്രീൻ, ഇസി ഷാർപ്, ജെസ് കെർ, നെൻസി പട്ടേൽ, റോസ്മേരി മായർ, ബ്രീ ഇല്ലിംഗ്.
ടീം വെസ്റ്റ് ഇൻഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റൻ), ക്വിയാന ജോസഫ്, ഷെമെയ്ൻ കാംപ്ബെല്ലെ (വിക്കറ്റ് കീപ്പർ), ഡിയാഡ്ര ഡോട്ടിൻസ ജാഫ്സാറ ക്ലാക്സ്ടൺ, ജിന്നിലിയ ഗ്ലാസ്ഗോ, ആലിയ അല്ലെയ്ൻ, സെയ്ദ ജെയിംസ്, ഷോവ്നിഷ ഹെക്ടർ, അഫി ഫ്ലെച്ചർ, കരിഷ്മ റാംഹാരക്ക്.
Sports
കിംഗ്സ്റ്റൺ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.
ശ്രീലങ്ക ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ അർധ സെഞ്ചുറിയുടെയും ബ്രാണ്ടൻ കിംഗിന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയലക്ഷ്യം മറികടന്നത്. ഹോപ്പ് 65 റൺസും കിംഗ് 37 റൺസുമെടുത്തു. ഷിംറോൺ ഹെറ്റ്മയർ 17 റൺസും റോസ്റ്റൺ ചെയ്സ് 16 റൺസും സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാൻ മലിംഗ ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെടുത്തത്.
51 റൺസെടുത്ത കമിന്ദു മെൻഡീസിന്റെയും 36 റൺസെടുത്ത കുശാൽ മെൻഡീസിന്റെയും 22 റൺസെടുത്ത ദസുൺ ശനകയുടെയും മികവിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡറും ഷമാർ ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റോസ്റ്റൺ ചെയ്സ് ഒരു വിക്കറ്റെടുത്തു. ജേസൺ ഹോൾഡറാണ് മത്സരത്തിലെ താരം.
Sports
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടത്ത്.
2026-27 രാജ്യാന്തര ഹോം സീസണിന്റെ ഭാഗമായി ബിസിസിഐ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് സെപ്റ്റംബര്‍ 27നാണ് കാര്യവട്ടത്തെ ഇന്ത്യ x വിന്‍ഡീസ് പോരാട്ടം. പരമ്പരയില്‍ മൂന്ന് ഏകദിനും അഞ്ച് ട്വന്റി-20യുമാണുള്ളത്.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത്. 2023 ജനുവരിയിലാണ് അവസാനമായി കാര്യവട്ടം രാജ്യാന്തര ഏകദിനത്തിനു വേദിയായത്.
ബോര്‍ഡര്‍ ഗാവസ്കര്‍
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2027 ജനുവരി 21ന് ആരംഭിക്കും.
നാഗ്പുരിലാണ് ആദ്യ ടെസ്റ്റ്. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 27ന് അഹമ്മദാബാദില്‍ നടക്കും. ചെന്നൈ, ഗോഹട്ടി, റാഞ്ചി എന്നിവയാണ് മറ്റു വേദികള്‍.
Sports
കോല്‍ക്കത്ത: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ട്രീമിംഗില് സര്‍വകാല റിക്കാര്‍ഡിട്ട് ഇന്ത്യ x വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ട് പോരാട്ടം.
വിന്‍ഡീസ് മുന്നോട്ടുവച്ച 196 റണ്‍സ് എന്ന ലക്ഷ്യം 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണിന്റെ കരുത്തില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ജയിക്കുന്ന ടീം സെമിയിലെത്തുമെന്നതായിരുന്നു ഇന്ത്യ x വിന്‍ഡീസ് പോരാട്ടത്തിന്റെ ഹൈലൈറ്റ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടിയ 2024 ട്വന്റി-20 ലോകകപ്പ് ഫൈനലായിരുന്നു ഡിജിറ്റല്‍ പ്ലാറ്റ്ഫോം വ്യൂവര്‍ഷിപ്പില്‍ ഇതുവരെ ഒന്നാമത്. 2026 ലോകകപ്പിന് ഇതിനോടകം 2024 എഡിഷനേക്കാള്‍ 56 ശതമാനത്തിന്റെ കാഴ്ച സമയ വര്‍ധന ഉണ്ടായതായി ഐസിസി ഔദ്യോഗികമായി അറിയിച്ചു. 28 ശതമാനം കാണികളുടെ വര്‍ധന ഉണ്ടായതായും ഐസിസി വ്യക്തമാക്കി.
സൂപ്പര്‍ എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ത്തന്നെ 10 ബില്യണ്‍ വ്യൂവര്‍ഷിപ്പാണ് ഐസിസി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്ക്കുണ്ടായത്. 2026 എഡിഷന്റെ സെമി പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കംകുറിക്കുന്നതോടെ, 2024ലെ 16 ബില്യണ്‍ എന്ന റിക്കാര്‍ഡ് തകരുമെന്നുറപ്പ്.
Movies
വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമിയിൽ എത്തിച്ച സഞ്ജു സാംസണ് ആശംസകളുമായി ഇന്ത്യൻ സിനിമ ലോകം.
മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ബേസിൽ, പൃഥ്വിരാജ്, നിവിൻ പോളി, ഇന്ദ്രജിത്ത്, നസ്രിയ തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ എത്തിയത്.
‘നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
'ക്ലാസ്, തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ.’മമ്മൂട്ടി കുറിച്ചു,
'സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റർഫുൾ ആയ ഒരു ഇന്നിംഗ്സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ. മോഹൻലാലിന്റെ വാക്കുകൾ.
പൃഥ്വിരാജ്, ദുൽഖർ സല്മാന്, ജൂഡ് ആന്തണി, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, തെലുങ്ക് സംഗീത സംവിധായകൻ തമൻ തുടങ്ങി നിരവധിപ്പേർ അഭിനന്ദനങ്ങളുമായി എത്തി.
ആഷിക് അബു ചിത്രം 'റൈഫിള്‍ ക്ലബ്ബിലെ' വിജയ രാഘവന്റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി, 'സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ', സഞ്ജുവിന്റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും വൈറലായി.
Sports
കോൽക്കത്ത: ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 196 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു.
അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്മൻ പവൽ (34) ജയ്സൻ ഹോൾഡർ (37) സഖ്യമാണ് വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. റോസ്ടൻ ചേസ് (40), ഷിമോൺ ഹെറ്റ്മയർ (27) എന്നിവരും തിളങ്ങി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: പിതാവിന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ താരം റിങ്കു സിംഗ് കൊൽക്കത്തയിൽ ടീമിനൊപ്പം ചേർന്നു. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായാണ് താരം കോൽക്കത്തയിൽ എത്തിയത്.
കരളിലെ ക്യാൻസറിനോട് പോരാടിയ റിങ്കുവിന്റെ പിതാവ് ഖാൻചന്ദ് സിംഗ് ഗ്രേറ്റർ നോയിഡയിലെ യഥാർഥ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. മരണവാർത്ത അറിഞ്ഞയുടൻ ചെന്നൈയിൽനിന്നും ജന്മനാടായ അലിഗഡിലേക്ക് തിരിച്ച റിങ്കു സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും ടീമിനൊപ്പം ചേരുന്നത്.
പിതാവിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വിങ്ങിപ്പൊട്ടുന്ന റിങ്കുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ കണ്ണ് നിറച്ചിരുന്നു.
ഇതിന് മുന്‍പ് പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് താരം ടീമിൽനിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരുന്നു.
നില മെച്ചപ്പെട്ടതിനെ തുടർന്ന് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ ആദ്ദേഹം മരണത്തിന് കീഴടങ്ങി.
റിങ്കു ടീമിനൊപ്പം ചേർന്നെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Sports
ലൂപ്ഹോള്‍ ഇല്ലാത്ത ഒരു ടീമും ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ നിലവില്‍ കളിക്കുന്നില്ലെന്നതു സത്യം. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമായ ദക്ഷിണാഫ്രിക്കയ്ക്കുവരെ ലൂപ്ഹോള്‍സ് ഉണ്ട്. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍നിന്ന് സെമി ഫൈനല്‍ ഉറപ്പാക്കിയ ദക്ഷിണാഫ്രിക്കയുടെ ബലഹീനത ആദ്യം തുറന്നു കാണിച്ചത് പ്രാഥമിക റൗണ്ടില്‍ രണ്ട് സൂപ്പര്‍ ഓവറിനുശേഷം കീഴടങ്ങിയ അഫ്ഗാനിസ്ഥാനായിരുന്നു.
പിന്നീട് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് എതിരായ ആദ്യ മത്സരത്തില്‍ 20 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ബാറ്റിംഗിലെ ബലക്കുറവ് വെളിപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ഡെപ്തും ചോദ്യം ചെയ്യപ്പെട്ടു. 83/7 എന്ന നിലയില്‍നിന്ന് വിന്‍ഡീസ് 176/8 എടുത്ത് ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോഴായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയുടെ ബലക്കുറവ് വെളിപ്പെട്ടത്.
ഇന്ത്യയുടെ ഒന്നാം പ്രശ്നം
ഇന്ത്യന്‍ ടീമിന്റെ കാര്യത്തിലേക്കുവന്നാല്‍ ലീഗ് റൗണ്ടിലും സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തിലും ഉള്‍പ്പെടെ ടോപ് ഓര്‍ഡര്‍ ഇടംകൈ ബാറ്റര്‍മാരുടെ ബലഹീനതയായിരുന്നു ഫോക്കസ് ചെയ്യപ്പെട്ടത്. അതില്‍ ഏറ്റവും കൂടുതല്‍ തലതാഴ്ത്തിയത് അഭിഷേക് ശര്‍മ. ഇന്ത്യയുടെ വെടിക്കെട്ട് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ അഭിഷേക് ശര്‍മ, ഇഷാന് കിഷന് എന്നിവര്‍ ഓഫ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ വീഴുന്നതു പതിവാക്കി. ഓഫ് സ്പിന്നര്‍മാരായ പാക്കിസ്ഥാന്റെ സല്മാന് അലി ആഘ, നെതര്‍ലന്‍ഡ്സിന്റെ ആര്യന് ദത്ത് എന്നിവര്‍ക്കു മുന്നില്‍ ലീഗ് റൗണ്ടില്‍ അഭിഷേക് പൂജ്യത്തിനു പുറത്തായി. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം, സിംബാബ്വെയുടെ സിക്കന്ദര്‍ റാസ എന്നിവര്‍ ഇഷാന് കിഷനെയും പറഞ്ഞയച്ചു. സിംബാബ്വെയ്ക്ക് എതിരായ ഇഷാന്റെ വിക്കറ്റ് നഷ്ടം ഫലത്തില്‍ ഇന്ത്യയുടെ ബാറ്റിംഗിനെ ബാധിച്ചില്ല.
സഞ്ജുവിന്റെ റോള്‍
എതിരാളികളുടെ തന്ത്രം മനസിലാക്കി ബാറ്റ് ചെയ്യണമെന്നായിരുന്നു ലീഗ് റൗണ്ട് കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഫാഫ് ഡുപ്ലെസി അഭിഷേകിനു നല്കിയ ഉപദേശം. നാളെ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ നിര്‍ണായക മത്സരത്തില്‍ ഇറങ്ങുമ്പോള്‍, അവരുടെ തന്ത്രം മനസിലാക്കി ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിനു സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ഓപ്പണിംഗിലേക്ക് വലംകൈയനായ സഞ്ജു സാംസണ് എത്തിയത് സിംബാബ്വെയ്ക്ക് എതിരേ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനു പോസിറ്റിവിറ്റി നല്‍കിയിരുന്നു. വിന്‍ഡീസിന് എതിരേയും സഞ്ജു കളിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
രണ്ടാം പ്രശ്നം
ആറാം ബൗളറിനെ അവശ്യഘട്ടത്തില്‍ ആശ്രയിക്കാന്‍ പറ്റാത്തതാണ് ടീം ഇന്ത്യയുടെ പുതിയ പ്രശ്നം. സിംബാബ്വെയാണ് ഇന്ത്യയുടെ ഈ ലൂപ്പ് ഹോള്‍ തുറന്നു കാണിച്ചത്. അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരാണ് ബൗളിംഗ് യൂണിറ്റിലെ പ്രമുഖ അഞ്ച് അംഗങ്ങള്‍. ഇവര്‍ക്കൊപ്പം ആറാമനായെത്തുന്നത് ശിവം ദുബെ, തിലക് വര്‍മ, അഭിഷേക് ശര്‍മ എന്നിവരില്‍ ആരെങ്കിലും. ഈ ലോകകപ്പില്‍ ദുബെ ഇതുവരെ എറിഞ്ഞത് 9.2 ഓവര്‍. 13.28 റേറ്റില്‍ 124 റണ്‍സ് വഴങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
കഴിഞ്ഞ 18 മാസത്തിനിടെ റിങ്കു സിംഗും സൂര്യകുമാര്‍ യാദവും വരെ പന്ത് കൈയില്‍ എടുത്തെന്നതും ശ്രദ്ധേയം. സിംബാബ്വെയ്ക്ക് എതിരേ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ ഫ്ളാറ്റ് പിച്ചിലായിരുന്നു മത്സരമെന്നു പറഞ്ഞ് ആശ്വസിക്കാം.
വിന്‍ഡീസിനെ സൂക്ഷിക്കണം
ആറാം ബൗളര്‍ പ്രശ്നം ഇന്ത്യയെ കുഴപ്പത്തിലാക്കുന്നതാണ് സൂപ്പര്‍ എട്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും വെളിപ്പെട്ടത്. 20 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക ഏഴിന് 187വരെ എത്തിയത് ഇന്ത്യയുടെ ബൗളിംഗ് ഡെപ്തിന്റെ പ്രശ്നംതന്നെയാണ്. സിംബാബ്വെയ്ക്ക് എതിരേ ഫ്ളാറ്റ് പിച്ചില്‍ 184/6 എന്ന സ്കോറാണ് ഇന്ത്യ വഴങ്ങിയത്. ശിവം ദുബെ രണ്ട് ഓവറില്‍ നല്‍കിയത് 46 റണ്‍സായിരുന്നു.
നാളെ വെസ്റ്റ് ഇന്‍ഡീസിന് എതിരേ ജയം മാത്രം ലക്ഷ്യംവച്ച് ഇറങ്ങുന്ന ഇന്ത്യ ഏറ്റവും ശ്രദ്ധിക്കേണ്ടത് മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും റണ്‍സ് വഴങ്ങാതിരിക്കുക എന്നതാണ്. മത്സരം തോറ്റെങ്കിലും, ദക്ഷിണാഫ്രിക്കയുടെ കട്ടര്‍ ബൗളര്‍മാരുടെ ആക്രമണം അതിജീവിച്ചവരാണ് വിന്‍ഡീസ് ടീം. പ്രോട്ടീസിന് എതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ 10.2 ഓവറില്‍ ഏഴ് വിക്കറ്റിന് 83 എന്ന നിലയില്‍നിന്ന് വിന്‍ഡീസ് 176/8 എന്ന സ്കോറില്‍ എത്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് വിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്ഡുംവരെ നീളുന്ന ബാറ്റര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടത്തിയത്.
ജയിച്ചാല്‍ സെമി ഫൈനല്‍ എന്ന അവസ്ഥയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നാളെ കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ഇറങ്ങുന്നത്. സെമിക്കു മുമ്പൊരു ഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന പോരാട്ടം...
Sports
അഹമ്മദാബാദ്: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ പോരാട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.
ജേസണ്‍ ഹോള്‍ഡറിന്റെയും റൊമാരിയോ ഷെപ്പേര്‍ഡിന്റെയും കരുത്തിലാണ് കൂട്ടത്തകര്ച്ചയില്നിന്നും വിന്‍ഡീസ് മത്സരം തിരിച്ചുപിടിച്ചത്. 10.2 ഓവറില്‍ 83-7 എന്ന നിലയില്‍നിന്നുമാണ് വിന്‍ഡീസ് ഭേദപ്പെട്ട നിലയിലെത്തിയത്.
ജേസണ്‍ ഹോള്‍ഡര്‍ 31 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 49 റണ്‍സെടുത്തു. ഷെപ്പോര്‍ഡ് പുറത്താകാതെ 37 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സെടുത്തു.
ഓപ്പണറുമാരായ ബ്രണ്ടന്‍ കിംഗ് 21 റണ്‍സും ഷായ് ഹോപ് 16 റണ്‍സുമാണ് നേടിയത്. ഷിമ്രോണ്‍ ഹെറ്റ്മെയന്‍-2, റോവ്മാന്‍ പവല്‍-9, ഷെര്‍ഫാനെ റുഥര്‍ഫോര്‍ഡ്-12, റോസ്റ്റണ്‍ ചേസ്-2, മാത്യൂ ഫോഡ്-11 എന്നിവര്‍ വലിയ പരാജയമായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. കോര്ബിന് ബോഷും കഗീസോ റബാഡയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്. ടോസ് നേടിയ പ്രോട്ടീസ് നായകൻ എയ്ഡൻ മാർക്രം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. അതേസമയം, വിൻഡീസ് നിരയിൽ ഒരു മാറ്റമുണ്ട്. അകീൽ ഹൊസൈനു പകരം റോസ്റ്റൺ ചേസ് അന്തിമ ഇലവനിൽ ഇടംപിടിച്ചു.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ബ്രണ്ടൻ കിംഗ്, ഷായ് ഹോപ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫാനെ റുഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, ഗുഡാകേഷ് മോട്ടി, ഷമാർ ജോസഫ്.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി.
അതേസമയം, സൂപ്പർ എട്ട്റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യയ്ക്കും ഈ മത്സരം നിർണായകമാണ്. ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെ തോൽപിച്ചാൽ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി എളുപ്പമാകും.
ഇന്ത്യ ഇനിയുള്ള സിംബാബ്വെ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരായ മത്സരങ്ങൾ ജയിച്ചാൽ സമ്മർദങ്ങളേതുമില്ലാതെ സെമി ഫൈനൽ കളിക്കാം. ദക്ഷിണാഫ്രിക്ക ശേഷിക്കുന്ന രണ്ടു കളികളും ജയിച്ചാൽ, ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും സെമി ഉറപ്പിക്കാം.
എന്നാൽ വിൻഡീസിനോട് ദക്ഷിണാഫ്രിക്ക തോറ്റാൽ, വെസ്റ്റിൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയ്ക്കും നാലു പോയിന്റാകും. അപ്പോൾ നെറ്റ് റൺറേറ്റ് അനുസരിച്ചാകും ആദ്യ രണ്ടു സ്ഥാനക്കാരെ തീരുമാനിക്കുക.
Sports
കോൽക്കത്ത: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 42 റൺസിനു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 18 ഓവറിൽ 123 റൺസിനു പുറത്തായി.
26 റൺസെടുത്ത ബെൻ മനെന്റിയാണ് ഇറ്റാലിയൻ നിരയിലെ ടോപ് സ്കോറർ. അതേസമയം, താരത്തെ കൂടാതെ, ജെ.ജെ. സ്മട്ട്സ് (24), ആന്തണി മോസ്ക (19), ഗ്രാന്റ് സ്റ്റിവാർട്ട് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
30 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഷമാർ ജോസഫാണ് ഇറ്റാലിയൻ ബാറ്റിംഗ് നിരയെ തകർത്തത്. മാത്യു ഫോർഡ് മൂന്നും ഗുഡാകേഷ് മോട്ടി രണ്ടും അകീൽ ഹൊസൈൻ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 46 പന്തിൽ 75 റൺസ് അടിച്ചുകൂട്ടിയ നായകൻ ഷായ് ഹോപ്പിന്റെ ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റോസ്ടൺ ചേസ് (24), ഷെർഫാനെ റുഥർഫോർഡ് (24), മാത്യു ഫോർഡ് (16) എന്നിവരും തരക്കേടില്ലാത്ത സംഭാവനകൾ നല്കി.
ഇറ്റലിക്കു വേണ്ടി ബെൻ മനെന്റി, ക്രിഷാൻ കലുഗമാഗെ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അലി ഹസൻ, തോമസ് ഡ്രാക്ക എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.
Sports
കോൽക്കത്ത: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഇറ്റലിക്ക് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ആറുവിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്.
46 പന്തിൽ 75 റൺസ് അടിച്ചുകൂട്ടിയ നായകൻ ഷായ് ഹോപ്പിന്റെ ഇന്നിംഗ്സ് കരുത്തിലാണ് വിൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. അതേസമയം, താരത്തെ കൂടാതെ, റോസ്ടൺ ചേസ് (24), ഷെർഫാനെ റുഥർഫോർഡ് (24), മാത്യു ഫോർഡ് (16) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
ഇറ്റലിക്കു വേണ്ടി ബെൻ മനെന്റി, ക്രിഷാൻ കലുഗമാഗെ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അലി ഹസൻ, തോമസ് ഡ്രാക്ക എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ നേപ്പാളിനെതിരെ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. മുംബൈയിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.
നേപ്പാൾ ഉയർത്തിയ 134 റൺസ് പിന്തുടർന്ന വിൻഡീസ് 15.2 ഓവറിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ നായകൻ ഷായ് ഹൊപ്പിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിംറോൺ ഹെറ്റ്മയറിന്റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയത്തിലെത്തിയത്.
ഷായ് ഹോപ്പ് 61 റൺസാണെടുത്തത്. 44 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്സ്. ഹെറ്റ്മയർ 46 റൺസാണെടുത്തത്. 22 റൺസെടുത്ത ബ്രാണ്ടൻ കിംഗിന്റെ വിക്കറ്റ് മാത്രമാണ് വിൻഡീസിന് നഷ്ടമായത്. നന്ദൻ യാദവാണ് നേപ്പാളിന് വേണ്ടി വിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 133 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.
സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പാളിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.
സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ സൂപ്പര്‍ എട്ടിനായുള്ള പോരാട്ടം കടുക്കുന്നു. രണ്ട് റൗണ്ട് മത്സരം അവസാനിച്ചപ്പോള്‍ മുന്ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
വെസ്റ്റ് ഇന്‍ഡീസിനോട് 30 റണ്‍സ് തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിന്റെ മിന്നും പ്രകടനത്തിലൂടെയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയത്.
42 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും അടക്കം 76 റണ്‍സുമായി പുറത്താകാതെ നിന്ന ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196/6. ഇംഗ്ലണ്ട് 19 ഓവറില്‍ 166.
എട്ട് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടശേഷമായിരുന്നു വിന്‍ഡീസ് ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. ജേസണ്‍ ഹോള്‍ഡര്‍ (17 പന്തില്‍ 33)-റൂഥര്‍ഫോര്‍ഡ് ആറാം വിക്കറ്റ് കൂട്ടുകെട്ട് 31 പന്തില്‍ 62 റണ്‍സ് അടിച്ചെടുത്തു. റോസ്റ്റണ്‍ ചേസ് (29 പന്തില്‍ 34), ഷിംറോണ്‍ ഹെറ്റ്മയര്‍ (12 പന്തില്‍ 23) എന്നിവരും വിന്‍ഡീസ് ഇന്നിംഗ്സിലേക്കു സംഭാവന ചെയ്തു.
ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ സാം കറന് (30 പന്തില്‍ 43 നോട്ടൗട്ട്) ആയിരുന്നു. ജേക്കബ് ബെഥേല്‍ (33), ഫില്‍ സാള്‍ട്ട് (30) എന്നിവരും പൊരുതി നോക്കി. വിന്‍ഡീസിന്റെ ഗുഡാകേഷ് മോട്ടി മൂന്നു വിക്കറ്റ് വീഴ്ത്തി.
Sports
മുംബൈ: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. 30 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ടായി.
30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായ സാം കറന് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിനായില്ല. 23 പന്തില്‍ 33 റണ്‍സെടുത്ത ജേക്കബ് ബേതലും 14 പന്തില്‍ 21 റണ്‍സെടുത്ത ജോസ് ബട്ലറും 14 പന്തില്‍ 30 റണ്‍സടിച്ച ഫില്‍ സാള്‍ട്ടും തിളങ്ങി.
മൂന്ന് വിക്കറ്റെടുത്ത ഗുടകേഷ് മോട്ടിയും രണ്ട് വിക്കറ്റെടുത്ത റോസ്റ്റൺ ചേസുമാണ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങിയത്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196-6, ഇംഗ്ലണ്ട് 19 ഓവറില്‍ 166ന് ഓള് ഔട്ട്.
വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും റോസ്റ്റൺ ചെയ്സിന്റെയും ജേസൺ ഹോൽഡറിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ചെയ്സ് 34 റൺസും ഹോൽഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും റോസ്റ്റൺ ചെയ്സിന്റെയും ജേസൺ ഹോൽഡറിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
ചെയ്സ് 34 റൺസും ഹോൽഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ടി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ വെസ്റ്റ്ഇൻഡീസിന് 35 റൺസ് ജയം. ഷിമ്രോൺ ഹെറ്റ്മെയറുടെ ബാറ്റിംഗ് കരുത്തും റൊമാരിയോ ഷെപ്പേർഡിന്റെ ഹാട്രിക് പ്രകടനവുമാണ് വിൻഡീസിന് അനായാസ വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 182 റൺസ്നേടി. 183 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ സ്കോട്ട്ലൻഡ് 18.5 ഓവറിൽ 147 റൺസിന് എല്ലാവരും പുറത്തായി. 42 റൺസ് നേടിയ റിച്ചി ബെറിംഗ്ടാണ് അവരുടെ ടോപ് സ്കോറർ. ടോം ബ്രൂസ് (35) റൺസ് നേടി.
വെസ്റ്റ്ഇൻഡീസിനായി ഷെപ്പേർഡ് അഞ്ചും ജേസൺ ഹോൾഡർ മൂന്നും വിക്കറ്റ് നേടി. സ്കോർ: വെസ്റ്റ്ഇൻഡീസ് 182/5 സ്കോട്ട്ലൻഡ് 147 (18.5). അർധസെഞ്ചുറി നേടിയ (64) വിൻഡീസ് മധ്യനിര താരം ഷിമ്രോൺ ഹെറ്റ്മെയറെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Sports
വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് 323 റൺസിന്റെ തകർപ്പൻ ജയം. മൗണ്ട് മാംഗനൂയിയിൽ ന്യൂസിലൻഡ് ഉയർത്തിയ 462 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് അവസാനദിനം 138 റൺസിന് പുറത്തായി.
ജയത്തോടെ, മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലൻഡ് 2-0ന് സ്വന്തമാക്കി. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
അവസാനദിനം പിടിച്ചുനിന്നാൽ സമനില സ്വന്തമാക്കാനാകും എന്ന നിലയിലായിരുന്നു വിൻഡീസ് ക്രീസിലെത്തിയത്. എന്നാൽ, 67 റണ്‍സെടുത്ത ബ്രന്‍ഡന്‍ കിംഗിന് മാത്രാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനില്ക്കാന് സാധിച്ചത്. ജോണ്‍ കാംപെല്‍ (16), തെവിന് ഇംലാച്ച് (15), ആന്ഡേഴ്സണ് ഫിലിപ്പ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
ന്യൂസിലൻഡിനു വേണ്ടി 42 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. അജാസ് പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മൗണ്ട് മാംഗനൂയി: മൂന്നാം ടെസ്റ്റിൽ വിൻഡീസിനു മുന്നിൽ 462 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം വച്ച് ന്യൂസിലൻഡ്. നാലാംദിനം രണ്ടിന് 306 റൺസെന്ന നിലയിൽ കിവീസ് രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.
അതിവേഗം സ്കോർ ചെയ്ത് വൻ വിജയലക്ഷ്യം മുന്നോട്ടുവയ്ക്കാനായിരുന്നു ന്യൂസിലൻഡിന്റെ ശ്രമം. സെഞ്ചുറിയോടെ നായകൻ ടോം ലാഥമും ഡെവൺ കോൺവേയും മുന്നിൽ നിന്നു നയിച്ചു. ലാഥം 130 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്സറുമുൾപ്പെടെ 101 റൺസെടുത്തപ്പോൾ കോൺവേ 139 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 100 റൺസെടുത്തു.
40 റൺസുമായി കെയ്ൻ വില്യംസണും 46 റൺസുമായി രചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. കിവീസിന്റെ രണ്ടു വിക്കറ്റും വീഴ്ത്തിയത്. കാവെം ഹോഡ്ജ് ആണ്.
രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് നാലാംദിനം കളിയവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി ജോൺ കാംപ്ബെല്ലും 37 റൺസുമായി ബ്രൈഡൺ കിംഗുമാണ് ക്രീസിൽ. ഒരു ദിവസവും പത്തുവിക്കറ്റുകളും ബാക്കിനില്‍ക്കെ വിജയത്തിനായി അവർക്ക് ഇനിയും 419 റൺസ് കൂടി വേണം.
Sports
മൗണ്ട് മൗംഗനി: ന്യൂസിലൻഡിനെതിരേ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഫോളോ ഓണ്‍ ഒഴിവാക്കി വെസ്റ്റിൻഡീസ്. 224 പന്തുകളിൽ നിന്ന് 109 റണ്‍സുമായി പുറത്താകാതെ നിന്ന കാവെം ഹോഡ്ജിന്റെ പ്രകടനമാണ് വെസ്റ്റ് ഇൻഡീസിനെ ഫോളോ ഓണ്‍ ഭീഷണിയിൽ നിന്ന് കരകയറ്റിയത്.
ന്യൂസിലൻഡിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 575/8 സ്കോറിനെതിരേ മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 381 റണ്‍സ് എന്ന നിലയിലാണ്.
കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ ഹോഡ്ജ് ജസ്റ്റിൻ ഗ്രീവ്സിനൊപ്പം ചേർന്ന് നിർണായകമായ 81 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ന്യൂസിലൻഡ് നിരയിൽ സ്പിന്നർ അജാസ് പട്ടേൽ സ്വന്തം നാട്ടിൽ ആദ്യമായി ഒരു ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ ദിനം കൂടിയായിരുന്നു ഇന്നലെ. പരന്പരയിൽ 1-0 ന് പിന്നിലാണ് വെസ്റ്റ് ഇൻഡീസ്.
ജോണ്‍ കാന്പെൽ (45), ബ്രാണ്ടൻ കിംഗ് (63) ഓപ്പണിംഗ് പാർട്ണർഷിപ്പിൽ മികച്ച തുടക്കമാണ് വിൻഡീസിന് നൽകിയത്. നൂറ്റിപ്പതിനൊന്ന് റണ്‍സിലാണ് ആദ്യ വിക്കറ്റ് വിൻഡീസിന് നഷ്ടമായത്. ടെവിൻ ഇംലച്ച് (27), അലിക് അതനാസെ (45), ജസ്റ്റിൻ ഗ്രീവ്സ് (43) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Sports
മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കിവീസ് രണ്ടാംദിനം എട്ടുവിക്കറ്റ് നഷ്ടത്തിൽ 575 റൺസെന്ന നിലയിൽ ഒന്നാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.
രണ്ടാംദിനം ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ഡെവൺ കോൺവേയുടെ ഇന്നിംഗ്സാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 367 പന്തിൽ 31 ബൗണ്ടറികൾ ഉൾപ്പെടെ 227 റൺസെടുത്ത കോൺവേയാണ് ടോപ് സ്കോറർ. 72 റൺസുമായി രചിൻ രവീന്ദ്ര പുറത്താകാതെ നിന്നു. നേരത്തെ, നായകൻ ടോം ലാഥം (137) സെഞ്ചുറി നേടിയിരുന്നു.
അതേസമയം, ഇവരെക്കൂടാതെ, കെയ്ൻ വില്യംസൺ (31), അജാസ് പട്ടേൽ (30), ഗ്ലെൻ ഫിലിപ്സ് (29) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ.
വിൻഡീസിനു വേണ്ടി ജെയ്ഡൻ സീൽസ്, ആൻഡേഴ്സൺ ഫിലിപ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെമർ റോച്ച്, റോസ്ടൺ ചേയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക്. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന നിലയിലാണ് കിവീസ്.
തകർപ്പൻ സെഞ്ചുറികളുമായി കളംനിറഞ്ഞ ഡെവൺ കോൺവേയുടെയും (178) നായകൻ ടോം ലാഥമിന്റെയും (137) ഇന്നിംഗ്സ് കരുത്തിലാണ് കിവീസ് മികച്ച സ്കോറിലെത്തിയത്. നിലവിൽ ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുന്ന കോൺവേയ്ക്കൊപ്പം ഒമ്പതു റൺസുമായി ജേക്കബ് ഡഫിയാണ് ക്രീസിൽ.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 323 റൺസാണ് അടിച്ചുകൂട്ടിയത്.
279 പന്തിൽ 25 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് കോൺവേയുടെ ഇന്നിംഗ്സ്. അതേസമയം, 246 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 137 റൺസെടുത്ത ലാഥമിനെ കെമർ റോച്ച് ആണ് പുറത്താക്കിയത്.
Sports
വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ കിവീസ് 1-0ന്റെ ലീഡ് നേടി.
ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എതിരേ 56 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കാനേ വിന്‍ഡീസിനു സാധിച്ചുള്ളൂ.
ആദ്യ ഇന്നിംഗ്സില്‍ ഒന്നും രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡിന്റെ ജേക്കബ് ഡഫിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 205, 128. ന്യൂസിലന്‍ഡ് 278/9, 57/1.
Sports
വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് ആദ്യ ഇന്നിംഗ്സിൽ 73 റണ്‍സ് ലീഡ്. വിൻഡീസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 205നെതിരേ കിവീസ് 278 റണ്‍സ് നേടി പുറത്തായി.
രണ്ടാം ദിനം മത്സരം അവസാനിക്കുന്പോൾ വിൻഡീസ് രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റണ്‍സ് എന്ന നിലയിലാണ്. കിവീസ് സ്കോറിന് 41 റണ്‍സ് പിന്നിൽ. ബ്രാൻടണ്‍ കിംഗ് (15), കവേം ഹോട്ജ് (3) എന്നിവരാണ് ക്രീസിൽ.
സ്കോർ: വെസ്റ്റിൻഡീസ് 205& 32/2. ന്യൂസിലൻഡ് 278. ബ്ലെയർ ടിക്നർ പരിക്കേറ്റ് പുറത്തായതോടെ (ആബ്സന്റ് ഹർട്ട്) 278/9 എന്ന നിലയിൽ ന്യൂസിലൻഡ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.
അരങ്ങേറ്റക്കാരൻ മൈക്കൽ ഹേ (61), ഡെവോൻ കോണ്‍വെ (60), കെയ്ൻ വില്ല്യംസണ് (37) എന്നിവരുടെ ഇന്നിംഗ്സാണ് കിവീസിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. വിൻഡീസിനായി പന്തെടുത്തവരെല്ലാം വിക്കറ്റുമായി മടങ്ങി. ആൻഡേഴ്സണ് ഫിലിപ് മൂന്നും കെമർ റോച്ച് രണ്ടും വിക്കറ്റ് നേടി.
Sports
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയപ്രതീക്ഷയോടെ വെസ്റ്റ് ഇൻഡീസ്. ന്യൂസിലൻഡ് ഉയർത്തിയ 531 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തിട്ടുണ്ട്. 21 ഓവർ ബാക്കിനില്‍ക്കെ വിൻഡീസിന് ഇനി ജയിക്കാൻ 102 റൺസ് കൂടി മതി.
ഇരട്ടശതകത്തിലേക്ക് കുതിക്കുന്ന ജസ്റ്റിൻ ഗ്രീവ്സിന്റെയും അർധസെഞ്ചുറിയോടെ ഉറച്ച പിന്തുണ നല്കുന്ന കെമർ റോച്ചിന്റെയും കരുത്തിലാണ് വിൻഡീസ് ജയത്തിലേക്ക് ബാറ്റ് വീശുന്നത്. ഗ്രീവ്സ് 347 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടെ 182 റൺസെടുത്തപ്പോൾ റോച്ച് 53 റൺസോടെ ക്രീസിലുണ്ട്.
നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്.
നേരത്തെ, നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്‍ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.
ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് ഇതുവരെ 157 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. നാലാംദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിലാണ് സന്ദർശകർ. ആറുവിക്കറ്റ് ശേഷിക്കെ വിൻഡീസിന് ജയിക്കാൻ ഇനി 319 റൺസ് കൂടി വേണം.
സെഞ്ചുറിയോടെ ക്രീസിലുള്ള ഷായ് ഹോപ്, അർധസെഞ്ചുറി പിന്നിട്ട ജസ്റ്റിൻ ഗ്രീവ്സ് എന്നിവരിലാണ് വിൻഡീസിന്റെ പ്രതീക്ഷ മുഴുവനും. ഷായ് ഹോപ് 183 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 116 റൺസെടുത്തപ്പോൾ 143 പന്തിൽ 55 റൺസാണ് ഗ്രീവ്സ് നേടിയത്.
ജോൺ കാംപ്ബെൽ (15), ടാഗനരൈൻ ചന്ദർപോൾ (ആറ്), അലിക് അത്തനാസെ (അഞ്ച്), റോസ്റ്റൺ ചെയ്സ് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസിനു നഷ്ടമായത്. ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി രണ്ടുവിക്കറ്റെടുത്തപ്പോൾ മാറ്റ് ഹെന്റി, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ന്യൂസിലൻഡ് എട്ടിന് 466 റൺസെന്ന നിലയിൽ രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാമിന്നിംഗ്സ് ലീഡ് കൂടി ചേർത്ത് 531 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യമാണ് അവർ വിൻഡീസിനു മുന്നിൽ ഉയർത്തിയത്.
Sports
ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക്. മൂന്നാംദിനം കളിയവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 417 റൺസെന്ന നിലയിലാണ് ആതിഥേയർ. ആദ്യ ഇന്നിംഗ്സിലേതുൾപ്പെടെ നിലവിൽ 481 റൺസിന്റെ ലീഡാണ് കിവീസിനുള്ളത്. സ്കോർ: ന്യൂസിലൻഡ്- 231 & 414, വെസ്റ്റ് ഇൻഡീസ് - 167
21 റൺസുമായി വിൽ യംഗും ആറു റൺസുമായി മൈക്കൽ ബ്രേസ്വെല്ലുമാണ് ക്രീസിൽ. സെഞ്ചുറി നേടിയ നായകൻ ടോം ലാഥം (145), രചിൻ രവീന്ദ്ര (176) എന്നിവരുടെ ഇന്നിംഗ്സുകളാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അതേസമയം, ഡെവൺ കോൺവേ (37), കെയ്ൻ വില്യംസൺ (ഒമ്പത്) എന്നിവർക്ക് തിളങ്ങാനായില്ല.
വിൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജെ ഷീൽഡ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Sports
ഹാമിൽടൺ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹാമിൽടണിലെ സെഡോൺ പാർക്കാണ് മത്സരവേദി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ന്യൂസിലൻഡ് സമ്പൂർണ വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആശ്വാസ ജയം തേടിയാണ് വെസ്റ്റ് ഇൻഡീസ് മത്സരത്തിനിറങ്ങുന്നത്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൺ: ഡിവോൺ കോൺവെ, രചിൻ രവീന്ദ്ര, വിൽ യംഗ്, മാർക്ക് ചാപ്മാൻ, ടോം ലാതം (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രെയ്സ്വെൽ, മിച്ചൽ സാന്റ്നർ(നായകൻ), സക്കാരി ഫോൽക്ക്സ്, കൈൽ ജാമീസൺ, മാറ്റ് ഹെന്റി, ജേക്കബ് ഡഫി.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൺ: ജോൺ കാംബെൽ, അക്കീം അഗസ്റ്റെ, കിയാസി കാർട്ടി, ഷായ് ഹോപ്പ് (നായകൻ/വിക്കറ്റ് കീപ്പർ), ഷെർഫെയ്ൻ റൂതർഫോഡ്, റോസ്റ്റൺ ചെയ്സ്, ജസ്റ്റിൻ ഗ്രീവ്സ്, മാത്യൂ ഫോർഡെ, ഷമാർ സ്പ്രിംഗർ, ഖാരി പിയറി, ജയ്ഡൻ സീൽസ്.
Sports
വെല്ലിംഗ്ടൺ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ഏഴ് റൺസിനാണ് കിവീസ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് നേടാനെ സാധിച്ചുള്ളു. 55 റൺസുമായി ഷെർഫെയ്ന്‍ റൂതർഫോർഡും 38 റൺസുമായി ജസ്റ്റിൻ ഗ്രീവ്സും 37 റൺസുമായി നായകൻ ഷായ് ഹോപും തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ മൂന്ന് വിക്കറ്റ് എടുത്തു. മാറ്റ് ഹെന്റിയും സക്കാറി ഫോൽക്ക്സും മിച്ചൽ സാന്റ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 269 റൺസ് എടുത്തത്. സെഞ്ചുറി നേടിയ ഡാരൽ മിച്ചല്ലിന്റെ മികവിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. 119 റൺസാണ് മിച്ചൽ എടുത്തത്. ഡിവോൺ കോൺവെ 49 റൺസും മൈക്കൽ ബ്രെയ്സ്വെൽ 35 റൺസും എടുത്തു.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാത്യൂ ഫോർഡെ രണ്ട് വിക്കറ്റും ജസ്റ്റിൻ ഗ്രീവ്സും റോസ്റ്റൺ ചെയ്സും ഓരോ വിക്കറ്റ് വീതവും എടുത്തു. ഡാരൽ മിച്ചൽ ആണ് മത്സരത്തിലെ താരം. വിജയത്തോടെ ന്യൂസിലൻഡ് പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.
Sports
നെൽസൺ: ന്യൂസിലൻഡ്-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇൻഡീസിന്റെ ഇന്നിംഗ്സിനിടെയാണ് മഴ എത്തിയത്. 6.3 ഓവറിൽ വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുത്തിട്ടുണ്ട്.
12 റൺസുമായി അമീർ ജാംഗോയും മൂന്ന് റൺസുമായി ഷായ് ഹോപുമാണ് ക്രീസിലുള്ളത്. 21 റൺസെടുത്ത അലിക്ക് അത്തനാസെയുടെ വിക്കറ്റാണ് വിൻഡീസ് നഷ്ടമായത്.
Sports
നെൽസൺ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. ന്യൂസിലൻഡിലെ നെൽസണിലുള്ള സാക്സ്റ്റൺ ഓവൽ ആണ് വേദി.
പരമ്പരയിൽ ന്യൂസിലൻഡ് രണ്ട് മത്സരങ്ങളിൽ വിജയിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് ഒരു മത്സരത്തിൽ കിവീസിനെ പരാജയപ്പെടുത്തി. ഇന്ന് ജയിച്ചാൽ ന്യൂസിൻഡിന് പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ ഒപ്പമെത്താമെന്നുള്ള പ്രതീക്ഷയിലാണ് വെസ്റ്റ് ഇൻഡീസ് കളത്തിലിറങ്ങുന്നത്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൺ: ഡിവോൺ കോൺവെ (വിക്കറ്റ് കീപ്പർ), ടിം റോബിൻസൺ, രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ, ഡാരൽ മിച്ചൽ, മൈക്കൽ ബ്രെയ്സ്വെൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ (നായകൻ), കൈൽ ജാമീസൺ, ഇഷ് സോദി, ജേക്കബ് ഡഫി.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൺ: അലിക്ക് അത്തനാസെ, അമീർ ജാംഗോ, ഷായ് ഹോപ് (നായകൻ/വിക്കറ്റ് കീപ്പർ), ഷെർഫെൻ റൂതർഫോഡ്, അക്കീം അഗസ്റ്റെ, റോഷ്സ്റ്റൺ ചെയ്സ്, റോവ്മാൻ പവൽ, റോമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൽഡർ, മാത്യൂ ഫോർഡെ, ഷമാർ സ്പ്രിംഗർ.
Sports
ബാസറ്റർ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ മൂന്നുവിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം 18 പന്ത് ബാക്കിനില്‍ക്കെ ഓസീസ് മറികടന്നു.
കാമറൂൺ ഗ്രീൻ (32), മിച്ചൽ ഓവൻ (37), ടിം ഡേവിഡ് (30), ആരോൺ ഹാർഡി (28*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് വിജയം സമ്മാനിച്ചത്. പരമ്പരയിൽ 205 റൺസ് അടിച്ചുകൂട്ടിയ കാമറൂൺ ഗ്രീൻ ആണ് പരമ്പരയുടെ താരം.
വിൻഡീസിനു വേണ്ടി അകീൽ ഹൊസൈൻ മൂന്നും ജേസൺ ഹോൾഡർ, അൽസാരി ജോസഫ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, സെന്റ് കിറ്റ്സിലെ ബാസറ്റർ വാർണർ പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ വെടിക്കെട്ട് അർധസെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മെയറുടെ ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 31 പന്തിൽ മൂന്നുവീതം സിക്സറുകളും ബൗണ്ടറികളും ഉൾപ്പെടെ താരം 52 റൺസെടുത്തു.
ഷെർഫാൻ റുഥർഫോർഡ് (35), ജേസൺ ഹോൾഡർ (20) എന്നിവരും ഹെറ്റ്മെയറിന് മികച്ച പിന്തുണ നല്കി. ഓസീസിനു വേണ്ടി ബെൻ ഡ്വാർഷുയിസ് മൂന്നു വിക്കറ്റും നഥാൻ എല്ലിസ് രണ്ടും ആരോൺ ഹാർഡി, സീൻ ആബട്ട്, ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം എട്ടുവിക്കറ്റുകളും 28 പന്തും ബാക്കിനില്‍ക്കെ സന്ദർശകർ മറികടന്നു.
വെടിക്കെട്ട് അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന ജോഷ് ഇൻഗ്ലിസും കാമറൂൺ ഗ്രീനുമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. 33 പന്തിൽ അഞ്ചു സിക്സറും ഏഴു ബൗണ്ടറികളുമുൾപ്പെടെ 78 റൺസ് അടിച്ചുകൂട്ടിയ ജോഷ് ഇൻഗ്ലിസ് ആണ് ടോപ് സ്കോറർ. അതേസമയം, കാമറൂൺ ഗ്രീൻ 32 പന്തിൽ നാലു സിക്സറുകളും മൂന്നു ബൗണ്ടറികളും ഉൾപ്പെടെ 56 റൺസെടുത്തു.
ക്യാപ്റ്റൻ മിച്ചൽ മാർഷ് (21), ഗ്ലെൻ മാക്സ്വെൽ (12) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. വിൻഡീസിനു വേണ്ടി ജേസൺ ഹോൾഡർ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ജമൈക്കയിലെ കിംഗ്സ്റ്റൺ സബീന പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്.
അർധ സെഞ്ചുറി നേടിയ ബ്രണ്ടൻ കിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ആന്ദ്രെ റസലിന്റെയും മികവിലാണ് വിൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. ബ്രണ്ടൻ കിംഗ് 51 റൺസാണ് എടുത്തത്. റസൽ 36 റൺസും സ്കോർ ചെയ്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റെടുത്തു. നതാൻ എല്ലിസും ഗ്ലെൻ മാക്സ്വെല്ലും രണ്ട് വിക്കറ്റ് വീതവും ബെൻ ഡ്വാർഷ്യസ് ഒരു വിക്കറ്റും വീഴ്ത്തി.
Sports
കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ജമൈക്കയിലെ സബീന പാർക്കിൽ നടന്ന മത്സരത്തിൽ മൂന്നു വിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഓസീസ് ഏഴു പന്ത് ബാക്കിനില്‍ക്കെ മറികടന്നു.
അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് അർധസെഞ്ചുറിയുമായി തിളങ്ങിയ മിച്ചല്‍ ഓവനും അർധസെഞ്ചുറി നേടിയ കാമറൂൺ ഗ്രീനുമാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. ഓവൻ 27 പന്തിൽ ആറു സിക്സറുകൾ ഉൾപ്പെടെ 50 റൺസെടുത്തപ്പോൾ ഗ്രീന്‍ 26 പന്തില്‍ അഞ്ചു സിക്സറുകളും രണ്ടു ഫോറുകളുമുൾപ്പെടെ 51 റണ്‍സെടുത്തു.
വിന്‍ഡീസിനായി ജേസന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അകീല്‍ ഹുസൈന് ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് റോസ്റ്റന്‍ ചെയ്സിന്റെയും നായകൻ ഷായ് ഹോപ്പിന്റെയും അർധസെഞ്ചുറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. 32 പന്തില്‍ ഒമ്പത് ഫോറും രണ്ടു സിക്സറും ഉൾപ്പെടെ 60 റണ്‍സെടുത്ത റോസ്റ്റൺ ചെയ്സ് ആണ് ടോപ് സ്കോറര്‍. ഷായ് ഹോപ് 39 പന്തില്‍ 55 റണ്‍സെടുത്തു. അതേസമയം, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 19 പന്തില്‍ മൂന്നു സിക്സറും രണ്ടു ഫോറും സഹിതം 38 റണ്‍സെടുത്തു.
ഓസ്ട്രേലിയയ്ക്കു വേണ്ടി ബെൻ ഡ്വാർഷുയിസ് 36 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ സീൻ ആബട്ട്, കൂപ്പർ കോണോലി, നഥാൻ എല്ലിസ്, മിച്ചൽ ഓവൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.